CH Centre

പ്രഥമ ഉമ്മൻ ചാണ്ടി കാരുണ്യ പുരസ്കാരം തിരുവനന്തപുരം സി.എച്ച് സെൻ്ററിന് സമ്മാനിച്ചു

തിരുവനന്തപുരം    സി.എച്ച്  സെന്ററിന്റെ  സേവന മേഖല വ്യാപിപ്പിക്കുന്നതിന്റെ  ഭാഗമായി പുതിയ അനക്സ് കെട്ടിട്ടത്തിന്റെ നിർമാണ ജോലികൾക്ക് തുടക്കം കുറിച്ചു.  അനക്സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2024 മെയ് 31 ന്  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചിരുന്നു.
 പുതുതായി നിർമ്മിക്കുന്ന അനക്സിന്റെ നിർമ്മാണ ജോലികൾ   സി.എച്ച് സെന്റർ പ്രസിഡണ്ട് ഇ.ടി  മുഹമ്മദ് ബഷീർ എം.പി  യുടെ നേത്യത്തിൽ  ഭാരവാഹികൾ സന്ദർശിച്ചു വിലയിരുത്തി. കെ. കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ടി.വി ഇബ്രാഹിം എം.എൽ.എ, കുറുക്കോളി മൊയ്തീൻ എം.എൽ.എ, എ. മുഹമ്മദ് ഷമീം, എസ് ബഷീർ കുഞ്ഞ്,  മൺവിള സൈനുദ്ധീൻ , അഡ്വ ഹലീം കണിയാപുരം, അഡ്വ റഷീദ് എറണാകുളം, കാരാളി അബ്ദുൽ ഖാദർ, എസ്.എ വാഹിദ്, മുഹമ്മദ് ശരീഫ്, മുനീർ പി.കെ,  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
2004 -ൽ തിരുവനന്തപുരംആർ. സി. സി, മെഡിക്കൽ കോളേജ് ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച സി. എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ചാരിറ്റബിൾ സെന്ററിന്റെ അനക്സ് കെട്ടിടം ഒരു വർഷത്തിനുളളിൽ പ്രവർത്തന സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്.
സെന്ററിനോട് ചേര്‍ന്ന് വാങ്ങിയ 17 സെന്റ് സ്ഥലത്ത് നാല് നിലകളിലായി 16,000 സ്ക്വഫീറ്റ് കെട്ടിടമാണ് നിര്‍മ്മിക്കുന്നത്.
പകൽ മാത്രം ചെലവഴിക്കേണ്ട രോഗികൾക്കുള വെയ്റ്റിങ്ങ് ലോഞ്ച്, മൾട്ടി സ്പെഷ്യാലിറ്റി ന്യൂറോ ആന്റ് ഫിസിയോ തെറാപ്പി സെന്റർ, രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള റൂമുകൾ, കോൺഫറൻസ് ഹാൾ എന്നിവ സജ്ജീകരിക്കാൻ ഉദേശിക്കുന്നുണ്ട്.
 
സെന്ററിന് കീഴിൽ നിലവിൽ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ദിനംപ്രതി രോഗികളും കൂട്ടിരിപ്പുകാരുമായ 250 ലധികം ആളുകള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും, മാസംതോറും മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം, അടിയന്തിര ഘട്ടങ്ങളില്‍ രക്തദാനം, അര്‍ഹതയുള്ളവര്‍ക്ക് സൗജന്യ ആംബുലന്‍സ് തുടങ്ങിയ സേവനങ്ങള്‍ ചെയ്ത് വരികയാണ്.