CH Centre

സിഎച്ച് സെൻറർ ൽ വിവിധ മേഖലയിലെ പ്രമുഖരുടെ സന്ദർശനം

പെരുമണ്ണ ക്ലാരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സ്വരൂപിച്ച ഫണ്ടിൽ നിന്ന് തിരുവനന്തപുരം റീജ്നൽ ക്യാൻസർ സെന്ററിനടുത്തുള്ള സി എഛ്‌ സെന്ററിന്റെ വിഹിതം പി ആർ ഒ അബ്ദുൽ ഫത്തഹിന് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ റഹീം കൈമാറി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിബാസ് മൊയ്‌ദീൻ,പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ഷെരീഫ് ചീമാടൻ,സെക്രട്ടറി സി കെ നാസർ,ഖത്തർ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞിമോൻ ക്ലാരി, ദമ്മാം കെ എം സി സി മലപ്പുറം ജില്ല സെക്രട്ടറി അഷ്‌റഫ് പി പി ,പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ സാബിർ പി കെ തുടങ്ങിയവരും സംബന്ധിച്ചു.